<br />Omar Lulu Banned And Expelled From Cinema Paradiso Club <br /> <br />അടുത്തിടെ പുറത്തിറങ്ങിയ ചങ്ക്സ്, ഹാപ്പി വെഡ്ഡിംഗ് എന്നീ സിനിമകളുടെ സംവിധായകൻ ഒമർ ലുലു സ്ത്രീ വിരുദ്ധ പരാമർശം നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ്. തനറെ സിനിമയെ വിമർശിച്ച ഒരാളെ പിന്തുണച്ച് കമൻറിട്ട ഒരു പെണ്‍കുട്ടിയോട് അശ്ലീലമായ രീതിയില്‍ സംസാരിച്ചതാണ് ഒമർ ലുലുവിന് പണിയായത്. സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്ത് ഒമർ മാപ്പ് പറയണമെന്ന് ഒന്നടങ്കം ആവശ്യപ്പെട്ടതോടെ സംവിധായകൻ മാപ്പ് പറഞ്ഞ് തത്ക്കാലം തടിയൂരിയെന്ന് പറയാം. ആദ്യമൊരു സിനിമ സംവിധാനം ചെയ്തിരുന്നെങ്കിലും ചങ്ക്‌സ് എന്ന സിനിമയുടെ സംവിധായകന്‍ എന്ന പേരിലാണ് ഒമര്‍ ലുലു ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ ഡിവിഡി പുറത്ത് വന്നത് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട സംവിധായകന്‍ വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ്.